വി​ഴി​ഞ്ഞ​ത്ത് ക​ന്നി​യ​ങ്ക​ക്കാരു​ടെ പ​ട​യോ​ട്ടം
Monday, November 30, 2020 12:00 AM IST
വി​ഴി​ഞ്ഞം: പ്രാ​ചീ​ന തു​റ​മു​ഖ പ​ട്ട​ണ​മാ​യ വി​ഴി​ഞ്ഞം ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ന്നി​യ​ങ്ക​ക്കാ​രു​ടെ പ​ട​യോ​ട്ടം. രാ​ജാ​ക്ക​ൻ​മാ​രു​ടെ ത​ല​സ്ഥാ​ന​മെ​ന്ന് ച​രി​ത്രം പ​റ​യു​ന്ന ഗു​ഹാ​ക്ഷേ​ത്ര​വും തു​റ​മു​ഖ​വും എ​ല്ലാം ഉ​ൾ​പ്പെ​ട്ട മേ​ഖ​ല​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ വി​ഴി​ഞ്ഞം ഡി​വി​ഷ​ൻ.​ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഏ​റെ​യു​ള്ള ഡി​വി​ഷ​ൻ ഇ​ട​തു വ​ല​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥിക​ളെ മാ​റി മാ​റി വി​ജ​യി​പ്പി​ച്ച ച​രി​ത്ര​മാ​ണു​ള്ള​ത്. ന​ഷ്ട​പ്പെ​ട്ട സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും, നി​ല​നി​ർ​ത്താ​ൻ​എ​ൽ​ഡി​എ​ഫും പോ​രാ​ട്ടം ന​ട​ത്തു​മ്പോ​ൾ വി​ജ​യ​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​യും പി​ഡി​പി​യും സ്വ​ത​ന്ത്ര​യും രം​ഗ​ത്തു​ണ്ട്.
വി​ഴി​ഞ്ഞം ഡി​വി​ഷ​ൻ രൂ​പി​കൃ​ത​മാ​യ 2010ൽ ​കോ​ൺ​ഗ്ര​സി​നെ തു​ണ​ച്ച​വ​ർ​ഡ് 2015ൽ ​സി​പി​എ​മ്മി​നൊ​പ്പം പോ​യി. ന​ഷ്ട​പ്പെ​ട്ട സീ​റ്റ് തി​രി​ച്ച് പി​ടി​ക്കാ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും വി​ഴി​ഞ്ഞം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റ​ജീ​ന​യെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്.​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ​റ​ജീ​ന വി​ജ​യ​മു​റ​പ്പി​ക്കാ​ൻ അ​ഞ്ച് റൗ​ണ്ട് വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് ക​ഴി​ഞ്ഞു.​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ര​ത്തി വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് റ​ജീ​ന.
ഇ​ട​തു പ​ക്ഷ​ത്തി​ന് വേ​രോ​ട്ട​മു​ള്ള വാ​ർ​ഡ് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സി​പി​എംവി​ഴി​ഞ്ഞം ബ്രാ​ഞ്ച് അം​ഗം സ​മീ​റ​യെ ക​ള​ത്തി​ലി​റ​ക്കി. എ​സ്എ​ഫ്ഐ യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മെ​മ്പ​റാ​യ സ​മീ​റ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന തി​ര​ക്കി​ലാ​ണ്.​ഇ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ടം ചെ​യ്യാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശി​വ​ൻ​കു​ട്ടി ത​ന്നെ​യെ​ത്തി.
ഇ​വ​രെ വെ​ല്ലു​വി​ളി​ച്ച് പാ​ർ​ട്ടി​യു​ടെ ക​രു​ത്ത​റി​യി​ക്കാ​ൻ ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക മ​ഞ്ചു അ​യ്യ​പ്പ​നും രം​ഗ​ത്തു​ണ്ട്.​ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ വോ​ട്ട​ർ​മാ​രെ ക​ണ്ട മ​ഞ്ചു​വും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
പ്ര​മു​ഖ​രെ വെ​ല്ലു​വി​ളി​ക്കാ​ൻ കോ​ൺ​ഗ്ര​സ് റി​ബ​ലാ​യി പ്ര​മീ​ള രാ​ജ​നും പി​ഡി​പി സ്ഥാ​നാ​ർ​ഥി​യാ​യി ബീ​മാ​ക്ക​ണ്ണും രം​ഗ​ത്തു​ണ്ട് .