പേ​രൂ​ര്‍​ക്ക​ട നി​ല​നി​ര്‍​ത്താ​ന്‍ എ​ൽ​ഡി​എ​ഫ്
Monday, November 30, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റാ​യ പേ​രൂ​ര്‍​ക്ക​ട​യി​ല്‍ ഇ​ത്ത​വ​ണ വ​നി​ത​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ടം. 31ാം വാ​ര്‍​ഡി​ല്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​മീ​ല ശ്രീ​ധ​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ഞ്ചു​വും എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ലാ​ലി ശ്രീ​കു​മാ​റും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തു​ന്ന വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പോ​രാ​ടാ​ന്‍ ഉ​റ​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ന്ദി​രാ​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ജ​മീ​ല ശ്രീ​ധ​ര​ന്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ നി​ന്ന് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച​യാ​ളാ​ണ്. പി​എ​സ്‌​സി അം​ഗ​മാ​യി​രു​ന്നു. നി​ല​വി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​ണ്.
അ​ഭ​യ​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ മ​ഞ്ചു​നി​ല​വി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​ണ്. മ​ണ്ണാ​മ്മൂ​ല സ്വ​ദേ​ശി​നി​യാ​യ ലാ​ലി ശ്രീ​കു​മാ​ര്‍ മ​ഹി​ളാ മോ​ര്‍​ച്ച പേ​രൂ​ര്‍​ക്ക​ട ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​ണ്.
ഏ​ഴു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 8,000ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ വാ​ര്‍​ഡി​ല്‍ നി​ന്നു മ​ത്സ​രി​ച്ച പി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ 1,000ഓ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച് കൗ​ണ്‍​സി​ല​റാ​യ​ത്. 2010ല്‍ ​മു​ന്‍ മേ​യ​ര്‍ ജെ. ​ച​ന്ദ്ര​യ്ക്കാ​യി​രു​ന്നു വി​ജ​യം.