തി​രു​മ​ല​യി​ല്‍ തി​രി​ച്ചു​വ​ര​വി​നാ​യി സി​പി​എം
Wednesday, December 2, 2020 12:23 AM IST
പേ​രൂ​ര്‍​ക്ക​ട: തു​ട​ര്‍​ച്ച​യാ​യി ഭ​ര​ണം നി​ല​നി​ര്‍​ത്തി​യി​രു​ന്ന വാ​ര്‍​ഡ് കൈ​വി​ട്ടു​പോ​യി എ​ങ്കി​ലും അ​തു തി​രി​കെ​പ്പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷം. ബി​ജെ​പി ക​ഴി​ഞ്ഞ​ത​വ​ണ ഭ​ര​ണം കൈ​യാ​ളി​യ ന​ഗ​ര​സ​ഭ​യു​ടെ 40-ാം വാ​ര്‍​ഡാ​യ തി​രു​മ​ല​യി​ല്‍ സി​പി​എം ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് മു​ന്‍ പു​ന്ന​യ്ക്കാ​മു​ക​ള്‍ കൗ​ണ്‍​സി​ല​റും കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യു​മാ​യ ആ​ര്‍.​പി. ശി​വ​ജി​യാ​ണ്. കൊ​ങ്ക​ളം സ്വ​ദേ​ശി തി​രു​മ​ല അ​നി​ല്‍​ആ​ണ് വാ​ര്‍​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി. ഇ​ദ്ദേ​ഹം തൃ​ക്ക​ണ്ണാ​പു​രം വാ​ര്‍​ഡ് മു​ന്‍ കൗ​ണ്‍​സി​ല​റാ​ണ്. വി​മ​ലാ​ല​യം ശ​ശി (ശ​ശി​കു​മാ​ര​ന്‍ നാ​യ​ര്‍ ) ആ​ണ് വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. വി​ള​പ്പി​ല്‍ ഏ​രി​യാ സെ​ന്‍റ​ര്‍ അം​ഗ​മാ​ണ് ആ​ര്‍.​പി. ശി​വ​ജി. ഡി​വൈ​എ​ഫ്ഐ, സി​പി​എം തി​രു​മ​ല എ​ല്‍​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​ണ് തി​രു​മ​ല അ​നി​ല്‍. ഹി​ന്ദു ഐ​ക്യ​വേ​ദി മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ അ​നി​ല്‍ ഇ​തു നാ​ലാം​ത​വ​ണ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഡി​സി​സി അം​ഗം, എ​ന്‍​എ​സ്എ​സ് വ​ലി​യ​വി​ള ക​ര​യോ​ഗം വൈ​സ്പ്ര​സി​ഡ​ന്‍റ്, തി​രു​മ​ല കു​ശ​ക്കോ​ട് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണ് അ​ര​യ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​മ​ലാ​ല​യം ശ​ശി. ആ​ലു​മ്മൂ​ട് ബ്ര​ദേ​ഴ്സി​ന്‍റെ സെ​ക്ര​ട്ട​റി​യും 11 വ​ര്‍​ഷം റ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യും ആ​യി​രു​ന്നു. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. ആ​റു ബൂ​ത്തു​ക​ളു​ള്ള തി​രു​മ​ല ഇ​ത്ത​വ​ണ ജ​ന​റ​ല്‍ വാ​ര്‍​ഡാ​ണ്. ഇ​വി​ടെ 8,000ഓ​ളം വോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യി​രു​ന്ന മ​ഞ്ചു 468 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.