പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, December 2, 2020 12:23 AM IST
പേ​രൂ​ർ​ക്ക​ട: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റു​ക​ളും ഫ്ള​ക്സു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ജി. ​ഗോ​പ​കു​മാ​റി​ന്‍റെ പോ​സ്റ്റ​റു​ക​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഗോ​പ​കു​മാ​ർ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​ട​പ്പ​ഴി​ഞ്ഞി, പ​ണി​ക്കേ​ഴ്സ് ലൈ​ൻ, കൊ​ച്ചാ​ർ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടി​ച്ച പോ​സ്റ്റ​റു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. ഗോ​പ​കു​മാ​ർ മ്യൂ​സി​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ട​ലി​ൽ പോ​കു​ന്ന​തി​നു
ക​ർ​ശ​ന നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ള​വ​ർ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.