ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹസ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ൻ​എ​സ്എ​സ് വോള​ന്‍റി​യ​ർ​മാ​ർ
Wednesday, December 2, 2020 11:32 PM IST
നി​ല​ന്പൂ​ർ: ലോ​ക​ഭി​ന്ന ശേ​ഷി ദി​ന​മാ​യ ഡി​സം​ബ​ർ മൂ​ന്നി​ന് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ, ഡ്രോ​യി​ങ് ബു​ക്കു​ക​ൾ, ക്ര​യോ​ണ്‍, പാ​വ​ക​ൾ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് തി​രു​വാ​ലി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നി​ല​ന്പൂ​ർ ബി​ആ​ർ​സി​ലെ​ത്തി​യ​ത്. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് നി​ല​ന്പൂ​ർ ബി​അ​ർ​സി മു​ഖേ​ന സ​മ്മാ​ന​ങ്ങ​ൾ വി​ത​ണം ചെ​യ്യു​ന്ന​തെ​ന്ന് പിഎസി അം​ഗം എ.​പി.​ദീ​ലീ​ഷ് പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രും ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തു​മാ​യ 66 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കും. ടി​ന്നി​ങ് പ്രോ​ഗ്രാ​മി​ലും ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മി​ലും പ​ങ്കെ​ടു​ക്കു​ന്ന 135 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പി​എ​സി. അം​ഗം എ.​പി.​ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​ബി​ലി, പി.​കെ.​അ​ബി​ൻ, പി.​സു​ധീ​ഷ് എ​ന്നി​വ​ർ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മ​നോ​ജ് കു​മാ​റി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ബി​ആ​ർ​സി ട്രെ​യി​ന​ർ ബി.​വ​സ​ന്ത​ക​മാ​രി ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സി​മ്മി, സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​റ്റ​ർ ദീ​പാ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.