മലപ്പുറം: മലപ്പുറം ഗവ. കോളജിൽ ബിരുദ കോഴ്സുകളിലേക്ക് എസ്സി, എസ്ടി ഒഴികെ മറ്റ് സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അപേക്ഷകർ അനുബന്ധ രേഖകളുമായി ഡിസംബർ ഏഴിന് രാവിലെ 10ന് കോളജിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എക്കണോമിക്സ് (എൽസി 01), ഇസ്ലാമിക് ഹിസ്റ്ററി (ഒബി എക്സ് 01, ഇ.ഡബ്ലു.എസ് 04), ഉറുദു (ഈഴവ 03, ഒബി എക്സ് 01, ഇഡബ്ലുഎസ് 05, ഒബിഎച്ച് 01), അറബിക് (ഈഴവ 04, ഒബി.എക്സ് 01, ഇഡബ്ലുഎസ് 05, ഒബിഎച്ച് 01), ഫിസിക്സ് (എൽസി 01), ബി.കോം (എൽസി 01) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
തൊഴിൽ തർക്ക വിചാരണ
മലപ്പുറം: പാലക്കാട് വ്യവസായ ട്രൈബ്യൂണലും ഇൻഷ്വറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോന്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ 7, 8, 14, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും ഡിസംബർ നാലിന് പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും ഡിസംബർ 18 ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോന്പൻസേഷൻ കേസുകളും വിചാരണ ചെയ്യുമെന്ന് പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു.