അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, December 5, 2020 12:43 AM IST
മ​ല​പ്പു​റം​: ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന വി​ജ​യാ​മൃ​തം പ​ദ്ധ​തി​യി​ലേ​ക്കു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ബി​രു​ദം, ത​ത്തു​ല്യ കോ​ഴ്സു​ക​ൾ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​വും സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ബി​രു​ദാ​ന​ന്ത​ര/ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് 60 ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ൻ/​അ​പേ​ക്ഷ​ക ആ​ദ്യ​ത​വ​ണ ത​ന്നെ പ​രീ​ക്ഷ​യി​ൽ പാ​സാ​യി​രി​ക്ക​ണം. വൈ​ക​ല്യ​ത്തി​ന്‍റെ തോ​ത് 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​യി​രി​ക്ക​ണം. വ​രു​മാ​ന പ​രി​ധി ബാ​ധ​ക​മ​ല്ല. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, ആ​ധാ​ർ കാ​ർ​ഡ്, വൈ​ക​ല്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഡി​സം​ബ​ർ 15 ന​കം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ, സി​വി​ൽ​സ്റ്റേ​ഷ​ൻ മ​ല​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റ​വും മ​റ്റു​വി​വ​ര​ങ്ങ​ളും
swd.kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.