സ്പെ​ഷ​ൽ പോ​ളി​ംഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Saturday, December 5, 2020 12:45 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും പോ​സ്റ്റ​ൽ വോ​ട്ടി​ങ്ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സ്പെ​ഷ​ൽ പോ​ളി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ​ക്കു മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. പോ​സ്റ്റ​ൽ വോ​ട്ടി​ങ്ങ് നി​ർ​വ​ഹി​ക്കേ​ണ്ട രീ​തി, സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ, പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന വി​ധം, പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന വി​ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

പോ​ളിം​ഗ് ഓ​ഫീ​സ​ർ, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും അ​ടു​ത്ത് നേ​രി​ട്ടെ​ത്തി പോ​സ്റ്റ​ൽ വോ​ട്ടി​ങ്ങി​നു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ കൈ​മാ​റു​ന്ന​ത്. പി​പി​ഇ കി​റ്റ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ളും ഡ​ബി​ൾ ചേം​ബ​ർ വാ​ഹ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ന​ൽ​കും. ദി​വ​സേ​ന സ്വീ​ക​രി​ക്കു​ന്ന ബാ​ല​റ്റു​ക​ൾ വൈ​കി​ട്ട് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ​ക്കു തി​രി​കെ കൈ​മാ​റും. 311 ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 13 വൈ​കി​ട്ട് മൂ​ന്നു വ​രെ ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി ന​ൽ​കു​ന്ന 19 എ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​ണ് പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​ത്. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു പോ​ളി​ങ്ങ് ബൂ​ത്തി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ല. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​വേ​ണു​ഗോ​പാ​ൽ, സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ ​സ​ദാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ സൂ​പ്ര​ണ്ട് അ​ബ്ദു​ൾ​ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. സു​ര​ക്ഷ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​നം ന​ൽ​കി.