കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ബു​ക്കിം​ഗ് തു​ട​ങ്ങി
Saturday, December 5, 2020 12:45 AM IST
നി​ല​ന്പൂ​ർ: കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ​ണ്ടി​യു​ടെ ബു​ക്കി​ങ് തു​ട​ങ്ങി. എ​ട്ടു​മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ന്ന വ​ണ്ടി​യി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്ത് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്താ​ൻ വ​ണ്ടി​യി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ള​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്.

അ​ത​നു​സ​രി​ച്ച് 461 യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. എ.​സി.​കോ​ച്ചു​ക​ളി​ൽ 57 പേ​ർ​ക്കും സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ൽ 251 പേ​ർ​ക്കും യാ​ത്ര ചെ​യ്യാം. ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​നു​ള്ള​വ​രു​ടെ എ​ണ്ണം 153 ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തും റി​സ​ർ​വ്വ് ചെ​യ്യ​ണം. ജ​ന​റ​ൽ സി​റ്റി​ങ്ങി​ന് 150 രൂ​പ​യാ​ണ് നി​ല​ന്പൂ​ർ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള​ത്. സ്ലീ​പ്പ​ർ ബ​ർ​ത്ത്- 245, തേ​ർ​ഡ് എ.​സി.-660, സെ​ക്ക​ൻ​ഡ് എ.​സി. 935 എ​ന്നി​ങ്ങ​നെ​യാ​ണ് യാ​ത്രാ നി​ര​ക്ക്.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ദി​വ​സ​വും രാ​ത്രി 8.50-ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും.
നി​ല​ന്പൂ​ർ നി​ന്ന് രാ​ത്രി 9.30ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.5.0ന് ​കൊ​ച്ചു​വേ​ളി​യി​ലു​മെ​ത്തും. സ്പെ​ഷ​ൽ തീ​വ​ണ്ടി​ക്ക് നി​ല​ന്പൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ വാ​ണി​യ​ന്പ​ല​ത്തും അ​ങ്ങാ​ടി​പ്പു​റ​ത്തും മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ള്ള​ത്.