ക​ലാ​മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
Saturday, December 5, 2020 11:15 PM IST
നി​ല​ന്പൂ​ർ: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ല​പ്പീ​പ്പി​ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളു​മാ​യി നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പ​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. നി​ല​ന്പൂ​ർ ബി​ആ​ർ​സി ജീ​വ​ന​ക്കാ​ർ പ​ത്ത് സം​ഘ​ങ്ങ​ളാ​യാ​ണ് ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​വ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​യ 66 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു. ട്വി​ന്നിം​ഗ് പ്രോ​ഗ്രാ​മി​ലും ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ലും വ്യ​ത്യ​സ്ഥ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച 135 കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.
നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ ഭി​ന്ന​ശേ​ഷി ക​ട്ടി​ക​ളു​ടെ സം​ഗ​മ​വും ക​ലാ​പ​രി​പാ​ടി​ക​ളും ബി​ആ​ർ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബി​പി​സി എം.​മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രെ​യി​യ്ന​ർ ബി.​കെ. വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​വി.​അ​നു​പ​മ, ആ​ർ.​ര​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.