ആ​ചാ​ര സം​ര​ക്ഷ​ണ നാ​മ​ജ​പ​യ​ജ്ഞം
Saturday, December 5, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ താ​ലൂ​ക്കു കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ചാ​ര സം​ര​ക്ഷ​ണ നാ​മ​ജ​പ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റ​ത്തും സം​ഘ​ടി​പ്പി​ച്ചു. ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.വിജയരാഘവന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യ​പ്പ​സേ​വാ സ​മാ​ജം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ച്യു​ത​ൻ, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ
മ​ർ​ദി​ച്ച​താ​യി പ​രാ​തി

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി പ​ത്തൊ​ൻ​പ​താം വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശ്രീ​നി​വാ​സ​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി.
വാ​ർ​ഡി​ലെ സ​ന്പ​ർ​ക്ക​ത്തി​നു ശേ​ഷം പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ആ​ദ്യ​മാ​യാ​ണ് ഈ ​വാ​ർ​ഡി​ൽ എ​ൻ​ഡി​എ മ​ത്സ​രി​ക്കു​ന്ന​ത്. തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ​നോ​ടൊ​പ്പം സ​ന്ദീ​പ്, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം അ​ങ്ങാ​ടി​പ്പു​റ​ത്ത് ബി​ജെ​പി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ബി.​ര​തീ​ഷ്, കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.