അ​മി​ത​ ചാ​ർ​ജ് ഈ​ടാ​ക്കി​യ ഓ​ട്ടോഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, January 17, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി​യ ഓ​ട്ടോഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ജ​നു​വ​രി ര​ണ്ടി​നു രാ​വി​ലെ ക​ഐ​ൽ 53 7044 എ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും തോ​ട്ട​ക്ക​ര​യി​ലേ​ക്ക് യാ​ത്ര​ചെ​യ്ത് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ ഡ്രൈവർ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി ല​ഭി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സെ​യ്താ​ലി​ക്കു​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ൽ​സ​മ​യം വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ അ​മി​ത ചാ​ർ​ജ് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈവ​റു​ടെ ലൈ​സ​ൻ​സ് ഒ​രു മാ​സ​ത്തി​നു സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ൻ​റ് ആ​ർ​ടി​ഒ സി.​യു.​മു​ജീ​ബ് അ​റി​യി​ച്ചു.