വി​ട​വാ​ങ്ങി​യ​ത് ക​രു​വാ​ര​കു​ണ്ടു​കാ​രു​ടെ നി​സ്വാ​ർ​ഥ ജ​ന​സേ​വ​ക​ൻ
Wednesday, January 20, 2021 12:11 AM IST
ക​രു​വാ​ര​കുണ്ട്: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ഉ​ണ്ണി​മാ​ന്‍റെ വി​യോ​ഗ​ത്തോ​ടെ ക​രു​വാ​ര​കു​ണ്ടു​കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് നി​സ്വാ​ർ​ത്ഥ​നാ​യ ജ​ന​സേ​വ​ക​നെ. മ​ല​യോ​ര​മേ​ഖ​ല​യി​ൽ കോ​ണ്‍​ഗ്ര​സ് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഉ​ണ്ണി​മാ​ൻ പാ​ർ​ട്ടി​യി​ൽ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ പ​രി​ശ്ര​മി​ച്ചി​രു​ന്നു അ​ദ്ദേ​ഹം. ഏ​തൊ​രാ​വ​ശ്യ​ത്തി​നും ത​ന്‍റെ അ​ടു​ക്കലേ​ക്കു എ​ത്തു​ന്ന​വ​രു​ടെ പാ​ർ​ട്ടി​യോ ജാ​തി​യോ മ​ത​മോ നോ​ക്കാ​തെ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ,വി​ല്ലേ​ജ്, താ​ലൂ​ക്ക്, ക​ള​ക്ട​റേ​റ്റ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് തു​ട​ങ്ങി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ വ​രെ സാ​ധാ​ര​ണ​ക്കാ​രു​ടെ ദു​രി​ത​മ​ക​റ്റു​ന്ന​തി​നാ​യി അ​ദ്ദേ​ഹം നെ​ട്ടോ​ട്ട​മോ​ടി. ഒ​രാ​യു​സ് മു​ഴു​വ​ൻ നാ​ട്ടു​കാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യ​കാ​ല​രാ​ഷ്ട്രീ​യ സാ​മൂ​ഹികസാം​സ്കാ​രി​ക കു​ടി​യേ​റ്റ​സം​ഭ​വ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി അ​റി​യു​ന്ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു ഉ​ണ്ണി​മാ​ൻ. അ​ടു​ത്തി​ടെ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ​യെ​ടു​ത്ത് പു​റ​ത്തി​റ​ക്കി​യ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ച് തൊ​ഴി​ലാ​ളി പ്ര​സ്ഥാ​നം രൂ​പീ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി അ​ദ്ദേ​ഹം. മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​മെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്തു അ​ദ്ദേ​ഹം.
യു​ഡി​എ​ഫി​ന്എ​ന്നും ക​രു​ത്തു പ​ക​ർ​ന്ന നേ​താ​വാ​യി​രു​ന്നു. നി​ഷ്ക​ള​ങ്ക​മാ​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​വും ആ​ദ​ർ​ശ​ത്തി​ൽ അ​ടി​യു​റ​ച്ച പ്ര​വ​ർ​ത്ത​ന​ശൈ​ലി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ത​രു​ന്ന പ്ര​ധാ​നി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ടു​കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.