ആദരിച്ചു
Friday, January 22, 2021 12:34 AM IST
അ​ങ്ങാ​ടി​പ്പു​റം: സം​സ്ഥാ​ന യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കു​റു​വ ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ സൈ​ഫു​ള്ള പ​റ​ത്തൊ​ടി​യെ കേ​ര​ള ക​ർ​ഷ​ക സം​ഘം മ​ങ്ക​ട ഏ​രി​യ ക​മ്മ​ിറ്റി ആ​ദ​രി​ച്ചു. ഉ​മ്മ​ർ പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റിയു​മാ​യ ടി.കെ. റ​ഷീ​ദ​ലി പുരസ്കാരം കൈ​മാ​റി. അവാ​ർ​ഡ് ജേ​താ​വ് സൈ​ഫു​ള്ള പ​റ​ത്തൊ​ടി, സി.ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​വി​താ പ്ര​കാ​ശ​ന​വും ശി​ൽ​പ​ശാ​ല​യും ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ മ​ല​യാ​ളം വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി​താ പ്ര​കാ​ശ​ന​വും ശി​ൽ​പ​ശാ​ല​യും ന​ട​ത്തി. ശി​ൽ​പ​ശാ​ല രാ​ജ​ൻ ക​രു​വാ​ര​കു​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നൗ​ഷാ​ദ് പു​ഞ്ച​യു​ടെ 'എ​ന്‍റെ ഭാ​ര​തം' എ​ന്ന ക​വി​ത​യു​ടെ ഓ​ഡി​യോ പ്ര​കാ​ശ​നം പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം മ​ല​പ്പു​റം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മ​ണി നി​ർ​വ്വ​ഹി​ച്ചു. ഒ.​എം ക​രു​വാ​ര​കു​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​റ​ഫീ​ഖ്,എ.​ആ​ബി​ദ്, സു​ഹൈ​ൽ , സു​മ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്റ്റു​ഡ​ന്‍റ് പോലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് എ​സ്.​ഐ തോ​മ​സ്‌​കു​ട്ടി ക്‌​ളാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി. അ​ന്ന​മ്മ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് വി.​കെ. മ​നോ​ജ് കു​മാ​ര്‍, ഡാ​നി​യേ​ല്‍, ദീ​പ, സി. ​ശ​രീ​ഫ്, പി. ​സാ​ജി​ത, കെ.​പി. മു​സ​ഫ​ര്‍, ദി​വ്യാ രാ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.