ഇ​തു​വ​രെ 2,275 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു
Friday, January 22, 2021 12:37 AM IST
മലപ്പുറം: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ നാ​ലു ദി​നം പി​ന്നി​ടു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2,275 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് ന​ല്‍​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ലെ 802 പേ​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.
‌നാ​ലാം ദി​നം ര​ജി​സ്റ്റ​ര്‍ ചെ​യ​ത 89 ശ​ത​മാ​നം പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. 900 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​നേ​ഷ​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​ന്‍​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രൂ​ര്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍, വ​ള​വ​ന്നൂ​ര്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, പൊ​ന്നാ​നി, മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, നെ​ടു​വ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, പെ​രി​ന്ത​ല്‍​മ​ണ്ണ കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ കു​ത്തി​വയ്​പ്പ് ന​ല്‍​കു​ന്ന​ത്. തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ത്തി​വയ്​പ്പ്.