‘നാ​ട്ട​ര​ങ്ങ് ’ ആ​ഘോ​ഷ​മാ​ക്കി മു​ണ്ടേ​രി ഗ​വ.ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, January 23, 2021 12:26 AM IST
നി​ല​ന്പൂ​ർ: മു​ണ്ടേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ൽ നാ​ട്ട​ര​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​യും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​യും സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക അ​ക്കാ​ദ​മി​ക പാ​ക്കേ​ജാ​ണ് നാ​ട്ട​ര​ങ്ങ്’.
ആ​ദി​വാ​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 30 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ഠ​നം ഉ​ല്ലാ​സ​ക​ര​മാ​ക്കു​ന്ന​തി​നും പി​ന്നോ​ക്കാ​വ​സ്ഥ മ​റി​ക​ട​ന്ന് പ​ഠ​ന​ത്തി​ൽ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള സെ​ഷ​നു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ​ഷെ​റോ​ണ റോ​യ് നി​ർ​വ​ഹി​ച്ചു. പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ത്നാ​ക​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, വാ​ർ​ഡം​ഗം ഷ​റ​ഫു​ന്നി​സ, മു​ണ്ടേ​രി ഗ​വ.​ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ആന്‍റോ സു​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ്, എ​സ്.​എം​സി. ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ക​ലാം, ബി​ആ​ർ​സി ട്രെ​യ്ന​ർ പി.​ബി.​ജോ​ഷി എ​ന്നി​വ​ർ പ്രസംഗി​ച്ചു.