സാ​യി സ്നേ​ഹ​തീ​ര​ത്തി​ന് പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന്‍റെ കൈ​ത്താ​ങ്ങ്
Saturday, January 23, 2021 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ദി​വാ​സി​ഗോ​ത്ര വ​ർ​ഗ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ർ​വോന്മുഖ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യി സ്നേ​ഹ​തീ​ര​ത്തി​ന് പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന്‍റെ സ​ഹാ​യ​ഹ​സ്തം. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ​യാ​ർ​ജി​ച്ചു കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കു​ന്ന സാ​യി​സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​ന്ന തീ​രു​മാ​ന​മാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സു​ക​ൾ, ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, സൗ​ഹൃ​ദ​ഹോ​സ്റ്റ​ൽ, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​നം തു​ട​ങ്ങി സ്നേ​ഹ​തീ​ര​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റ്റി​മ​റി​ക്കും വി​ധ​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​യി​യി​ൽ ന​ട​പ്പാ​ക്കു​ക.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ച്ച് സ​ബ് ക​ള​ക്ട​ർ അ​ഞ്ജു ഐ​എ​എ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ച​ട​ങ്ങി​ൽ സാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ര​വി, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു​മോ​ൻ സ്ക​റി​യ, അ​ധ്യാ​പ​ക​രാ​യ സ​ജി​ത്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.