പ്ര​ള​യ​ത്തി​ൽ വീ​ട് ന​ശി​ച്ച​വ​ർ​ക്കു​ള്ള പു​തി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Monday, January 25, 2021 12:01 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ടു ന​ശി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പാ​ടി​ക്കു​ന്നി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പാ​ടി​ക്കു​ന്നി​ൽ സ​ർ​ക്കാ​റും ഹോ​ളി​ഡെ​യ്സ് കൂ​ട്ടാ​യ്മ ജി​ദ്ദ​യും ചേ​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച മൂ​ന്ന് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി​ഡെ​യ്സ് കൂ​ട്ടാ​യ എം.​ഡി. കോ​യ​മോ​ൻ കു​ന്നു​മ്മ​ൽ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് മു​ന്നി​യൂ​ർ, മു​സ്ലീം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​സി​ദ്ദി​ഖ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്. ഡി​വി​ഷ​ൻ അം​ഗം ഖൈ​റു​ന്നീ​സ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഹം​സ കു​രി​ക്ക​ൾ, സു​ബൈ​ദ ത​ട്ടാ​രാ​ശ്ശേ​രി, സ​മ​ദ് സീ​മാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം രൂ​പ വീ​തം ചി​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന അ​ഞ്ചു വീ​ടു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഹോ​ളി​ഡെ​യ്സ് ഗ്രൂ​പ്പ് ജി​ദ്ദ ന​ൽ​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ന്ന​ത്.