ജി​ല്ല​യി​ൽ കോവിഡ് ബാ​ധി​ച്ച​ത് 220 പേ​ർ​ക്ക്
Monday, January 25, 2021 11:55 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 383 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 97,991 ആ​യി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളു​ൾ​പ്പ​ടെ 220 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 212 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്.
ഉ​റ​വി​ട​മ​റി​യാ​തെ ഏ​ഴ് പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യെ​തെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട്ടാ​ൽ ക​ണ​ക്കു​ക​ൾ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും പൂ​ർ​ണ​മാ​യും വൈ​റ​സ് മു​ക്ത​മാ​കു​ന്ന​ത് വ​രെ ആ​രോ​ഗ്യ​ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​
ജി​ല്ല​യി​ലി​പ്പോ​ൾ 20,500 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4,282 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 342 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 125 പേ​രും 107 പേ​ർ
കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 525 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.