കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഇ​എം​എ​സ് ആശുപത്രി ഏ​രി​യ സ​മ്മേ​ള​നം
Tuesday, February 23, 2021 12:41 AM IST
പെരി​ന്ത​ൽ​മ​ണ്ണ: പെ​ട്രോ​ളി​ന്‍റേ​യും ഡീ​സ​ലി​ന്‍റേ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റേയും വി​ല​വ​ർ​ധ​ന​വ് പി​ൻ വ​ലി​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ൽ മാ​ത്രം സ​ർ​വീ​സ് വെയ്റ്റേജ് അ​നു​വ​ദി​ക്കാ​ത്ത ന​ട​പ​ടി പു​നപ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കേ​ര​ള കോഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഇ​എം​എ​സ് ഹോ​സ്പി​റ്റ​ൽ ഏ​രി​യ സ​മ്മേ​ള​നം അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു. ടി.​മു​ര​ളീ​ധ​ര​ൻ ന​ഗ​റി​ൽ (ഇ​എം​എ​സ് അ​ക്കാ​ദ​മി​ക് കാ​ന്പ​സ്) ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ര​മേ​ശ് സം​ഘ​ട​നാ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ.​ജ​യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പ്ര​സാ​ദ് കാ​വു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഐ.​ശ്രീ​ധ​ര​ൻ (പ്ര​സി​ഡ​ന്‍റ്), പി.​വി.​സ​ര​സ്വ​തി, പി.​സു​ബോ​ധ്, വി​നോ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), കെ.​വി​ശ്വ​നാ​ഥ​ൻ (സെ​ക്ര​ട്ട​റി), ജ​യ​പ്ര​കാ​ശ്, സു​രേ​ഷ്, ടി.​പി.​സു​മ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), വി.​ദീ​പ (ട്ര​ഷ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.