സ​മൂ​ഹ​സ​ഹ​വാ​സ ക്യാ​ന്പ്
Tuesday, February 23, 2021 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​സ്എ​സ് ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​മൂ​ഹ സ​ഹ​വാ​സ ക്യാ​ന്പ് ഇ​ക്കി ഗാ​യ് 2021 ​മാ​പ്പി​ള ക​ലാ സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി.​അ​ബൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദാ​ലി, പ്രി​ൻ​സി​പ്പ​ൽ സ​മ​ദ് മ​ങ്ക​ട, റ​ഷീ​ദ്, ബ​ബി​ത ജോ​സ​ഫ്, ആ​തി​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സെ​ഷ​നി​ൽ അ​നി​ൽ മ​ങ്ക​ട, കെ.​വി.​അ​ബൂ​ട്ടി, സം​ഗീ​ത എ​ന്നി​വ ക്ലാ​സ് ന​യി​ച്ചു. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന ലിം​ഗ സ​മ​ത്വം സെ​മി​നാ​റി​ൽ അ​ഡ്വ.​സു​ജാ​ത വ​ർ​മ്മ ക്ലാ​സെ​ടു​ത്തു.

അ​നു​സ്മ​ര​ണ​വും പ്ര​കാ​ശ​ന​വും

ഏ​ലം​കു​ളം: ബാ​ല​കൃ​ഷ്ണ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്‍​മ​റ​ഞ്ഞു​പോ​യ യു​വ​ക​വി സു​ധാ​ക​ര​ൻ തേ​ല​ക്കാ​ടി​ന്‍റെ അ​നു​സ്മ​ര​ണ​വും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച സു​ധാ​ക​ര​ൻ ക​വി​ത​ക​ളു​ടെ സ​ന്പൂ​ർ​ണ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.
വി.​പി.​വാ​സു​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ജ​യ​ശീ​ല​ൻ, പി.​ആ​ർ.​സു​ധാ​ക​ര​ൻ ക​വി​ത​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. എ​ൻ.​വാ​സു​ദേ​വ​ൻ സ്വാ​ഗ​ത​വും എ​സ്. മ​ധു​സൂ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സു​ധാ​ക​ര​ൻ തേ​ല​ക്കാ​ടി​ന്‍റെ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും ക​വി​സ​ദസും അ​ര​ങ്ങേ​റി.