സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Wednesday, February 24, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ക​ലാ സാം​സ്കാ​രി​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സം​സ്കാ​ര റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് റെ​ക്കോ​ർ​ഡി​ങ് വ​ർ​ക്കു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള സം​ഖ്യ​യു​ടെ പ​കു​തി മാ​ത്രം ഈ​ടാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ത്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ സ്രാ​ജു​ദീ​ൻ നി​ർ​വ​ഹി​ക്കും. സം​ഘം ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ന​ട​ത്തി​യ നി​റ​കൂ​ട്ട് ഓ​ണ്‍​ലെ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന​വും പ്ര​സ്തു​ത ച​ട​ങ്ങി​ൽ വ​ച്ചു ന​ൽ​കും.

ലൈ​സ​ൻ​സ് അ​ദാ​ല​ത്ത്

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള​ള വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 25, 26, 27 തീ​യ​തി​ക​ളി​ൽ പ​ക​ൽ 10 മ​ണി മു​ത​ൽ മൂ​ന്ന് മ​ണി വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വെ​ച്ച് ലൈ​സ​ൻ​സ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.