ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ച്ചു
Wednesday, February 24, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഫോ​റ​ൻ​സി​ക്ക് സ​ർ​ജ​നെ നി​യ​മി​ച്ചു.
മാ​റ​ഞ്ചേ​രി സാ​മൂ​ഹ്യ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ആ​യി ജോ​ലി ചെ​യ്യു​ന്ന ഡോ.​മ​ഹ​ജ സി.​ഫാ​ത്തി​മ​യെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​യ​മി​ച്ച​ത്.
ഡോ.​മ​ഹ​ജ ഫാ​ത്തി​മ​ക്ക് എം​ഡി ഫോ​റ​ൻ​സി​ക്ക് യോ​ഗ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​യ​മ​നം. പ്ര​തി​വ​ർ​ഷം ഇ​രു​ന്നൂ​റി​ല​ധി​കം പോ​സ്റ്റ്മോ​ർ​ട്ട​ങ്ങ​ൾ ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ, നി​ല​വി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​ത് കാ​ര​ണം പ​ല പോ​സ്റ്റ്മോ​ർ​ട്ട​ങ്ങ​ളും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. പോ​ലി​സ് കേ​സെ​ടു​ത്ത് ഫോ​റ​ൻ​സി​ക് സ​ർ​ജ​റി ആ​വ​ശ്യ​പ്പെ​ടു​ന്ന മൃ​ത​ശ​രീ​രം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​തു​മൂ​ലം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ര​ണ്ടു ദി​വ​സ​ങ്ങ​ൾ​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​താ​യും വ​രാ​റു​ണ്ട്. പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​ക്കാ​ൻ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ നി​വേ​ദ​നം ന​ൽ​കു​ക​യാ​യി​രു​ന്നു.