പണം അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി ട്രോ​മാകെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ
Wednesday, February 24, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മ്മി​നി​ക്കാ​ടി​ൽ നി​ന്ന് ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ന​വ് എ​ന്ന യു​വാ​വി​ന്‍റെ പ​ഴ്സ് ബൈ​ക്ക് യാ​ത്ര​ക്കി​ടെ ക​ഴി​ഞ്ഞ ദി​വ​സം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ ജൂ​ബി​ലി, സി​റാ​ജ് വ​ലി​യ​ങ്ങാ​ടി എ​ന്നി​വ​ർ​ക്ക് ല​ഭി​ക്കു​ക​യും അ​തി​ന്‍റെ ഉ​ട​മ​സ്ഥ​നെ ക​ണ്ടു പി​ടി​ച്ച് തി​രി​ച്ചെ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. അ​ഭി​ന​വ് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​മാ​യ​ത്.
പ​ഴ്സി​ൽ നി​ന്ന് ല​ഭി​ച്ച മേ​ൽ​വി​ലാ​സ​ത്തി​ൽ ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ഓ​ഫീ​സി​ൽ വെ​ച്ച് പ​ഴ്സ് ഉ​ട​മ​സ്ഥ​ന് തി​രിച്ചു ന​ൽ​കി. പ​ഴ്സി​ൽ പ​ണം, എ​ടി​എം കാ​ർ​ഡ്, ലൈ​സ​ൻ​സ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.