മി​യാ​വാ​ക്കി വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, February 24, 2021 12:59 AM IST
മ​ഞ്ചേ​രി: വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന മി​യാ​വാ​ക്കി വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യ് യോ​ജ​ന (പി​എം​ക​ഐ​വൈസ്) നീ​ർ​ത്ത​ട ഘ​ട​കം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ർ​ബ​ണ്‍ സ​ന്തു​ലി​ത നീ​ർ​ത്ത​ടം എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട​ര സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​രു മീ​റ്റ​ർ താ​ഴ്ച​യി​ൽ മ​ണ്ണെ​ടു​ത്ത ശേ​ഷം ച​കി​രി​ച്ചോ​റ്, ചാ​ണ​കം തു​ട​ങ്ങി​യ​വ മ​ണ്ണു​മാ​യി ചേ​ർ​ത്ത് നി​റ​ച്ച​ശേ​ഷം കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ 400 തൈ​ക​ൾ ന​ടും. ചു​റ്റും സം​ര​ക്ഷ​ണ വേ​ലി തി​രി​ച്ചാ​ണ് മി​യാ​വാ​ക്കി വ​നം ത​യ്യാ​റാ​ക്കു​ന്ന​ത്.
ജി​ല്ല ക​ള​ക്ട​ർ കെ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്ക​ല​ങ്ങോ​ട് ചെ​റാം​കു​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ഷാ​ഹി​ദ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് ബാ​ബു, ബ്ലോ​ക്ക് അം​ഗം അ​ജി​ത ന​ന്നാ​ട്ടു​പു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ജ​സീ​ർ കു​രി​ക്ക​ൾ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​ത ക്ഷേ​മ ഓ​ഫീ​സ​ർ സു​രേ​ഷ് ബാ​ബു, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​ക്ക​രം: കു​ടി​ശി​ക തീ​ർ​ക്ക​ണം

മ​ഞ്ചേ​രി: കേ​ര​ള ജ​ല അ​തോ​റി​റ്റി മ​ഞ്ചേ​രി സ​ബ്ഡി​വി​ഷ​നു കീ​ഴി​ൽ ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ർ​ച്ച് ആ​റി​ന് മു​ൻ​പാ​യി വെ​ള്ള​ക്ക​രം കു​ടി​ശ്ശി​ക അ​ട​ച്ചു​തീ​ർ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ക​ണ​ക്ഷ​ൻ വിഛേ​ദി​ക്കു​മെ​ന്ന് അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
മീ​റ്റ​ർ ത​ക​രാ​റു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​റ്റ​ർ പു​ന​സ്ഥാ​പി​ക്ക​ണം. ഫോ​ണ്‍: മ​ഞ്ചേ​രി- 04832 972550, അ​രീ​ക്കോ​ട്-0483 2851520, നി​ല​ന്പൂ​ർ-04931 225350.