നാ​ടി​നു ന​ഷ്ട​മാ​യ​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല വോ​ളി​ബോ​ൾ താ​ര​ത്തെ
Thursday, February 25, 2021 12:48 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ കു​ടി​യേ​റ്റ​ഗ്രാ​മ​മാ​യ ഇ​ടി​വ​ണ്ണ​ക്ക് ന​ഷ്ട​മാ​യ​ത് ആ​ദ്യ​കാ​ല​ത്തെ വോ​ളി​ബോ​ൾ താ​ര​ത്തെ. കൃ​ഷി ചെ​യ്യാ​ൻ മ​ണ്ണു​തേ​ടി തി​രു​വ​താം​കൂ​റി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ ക​ർ​ഷ​ക​ർ കു​ടി​യേ​റി​യ പ്ര​ദേ​ശ​മാ​ണ് ഇ​ടി​വ​ണ്ണ. അ​ന്ന​ത്തെ യു​വാ​ക്ക​ൾ​ക്ക് വി​നോ​ദം എ​ന്ന നി​ല​യി​ൽ ഇ​ടി​വ​ണ്ണ​യി​ൽ വോ​ളി​ബോ​ൾ ക​ളി​ക്ക് തു​ട​ക്കം കു​റി​ച്ച​ത് വ​ട​ക്കേ​മു​റി​യി​ൽ തോ​മ​സാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വോ​ളി​ബോ​ൾ ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്നും ഇ​ടി​വ​ണ്ണ. ദേ​ശീ​യ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ വ​രെ ഇ​വി​ടെ ന​ട​ത്തി ക​ഴി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളോ​ളം ഇ​ടി​വ​ണ്ണ​യി​ൽ വോ​ളി​ബോ​ൾ ഗ്രൗ​ണ്ടി​ൽ നി​റ​ഞ്ഞു നി​ന്ന തോ​മ​സ് നി​ര​വ​ധി പേ​രെ​യാ​ണ് വോ​ളി​ബോ​ൾ ക​ളി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന​ത്. ഇ​ടി​വ​ണ്ണ​യി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നാ​ൽ സം​ഘ​ട​ക​രോ​ടൊ​പ്പ​വും കാ​ണി​ക​ളു​ടെ മു​ൻ​നി​ര​യി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വോ​ളി​ബോ​ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നി​ല്ല തോ​മ​സി​ന്‍റെ കാ​യി​ക​പ്രേ​മം.
ടെ​ലി​വി​ഷ​നു​ക​ൾ വ​ള​രെ അ​പൂ​ർ​വ​മാ​യി​രു​ന്ന പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ൽ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ലോ​ക​ക​പ്പ്, യൂ​റോ​പ്യ​ൻ​ക​പ്പ് അ​ട​ക്ക​മു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ കാ​ണാ​ൻ തോ​മ​സ് വീ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യി​രു​ന്നു.
ഇ​ടി​വ​ണ്ണ ഗ്രാ​മ​ത്തി​ൽ പ​ഴ​യ കാ​ല ഫു​ട്ബോ​ൾ ആ​രാ​ധ​ക​രി​ൽ ഒ​രാ​ൾ പോ​ലും ഈ ​വീ​ട്ടി​ൽ നി​ന്നു ഫു​ട്ബോ​ൾ ക​ളി കാ​ണാ​ത്ത​വ​രാ​യി ഉ​ണ്ടാ​വി​ല്ല, തോ​മ​സി​ന്‍റെ മ​ര​ണം കു​ടും​ബ​ത്തി​ന് മാ​ത്ര​മ​ല്ല നാ​ടി​ന് ത​ന്നെ വ​ലി​യ ന​ഷ്ട​മാ​ണ്.
കാ​യി​ക​രം​ഗ​ത്തെ അ​തേ മി​ക​വ് കൃ​ഷി​യി​ലും പ്ര​ക​ടി​പ്പി​ച്ച മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ർ​ഷ​ക​ൻ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വെ​റ്റി​ല, കു​രു​മു​ള​ക്, ജാ​തി, ക​മു​ക് തെ​ങ്ങ്, ക​ശു​മാ​വ്, റ​ബ​ർ, പ​ച്ച​ക്ക​റി തു​ട​ങ്ങി എ​ല്ലാ കൃ​ഷി​ക​ളു​മു​ണ്ട്. വോ​ളി​ബോ​ളി​നെ ഏ​റെ സ്നേ​ഹി​ച്ച തോ​മ​സി​ന്‍റെ മ​ക​നാ​യ ലെ​സ്ലി​യും ന​ല്ല ഒ​രു വോ​ളി​ബോ​ൾ താ​ര​മാ​ണ്.