കെ​യു​ഡ​ബ്ല്യുജെ ജി​ല്ലാ സ​മ്മേ​ള​നം
Thursday, February 25, 2021 12:50 AM IST
മ​ല​പ്പു​റം: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ളും നി​ല​വി​ലെ സേ​വ​ന​വേ​ത​ന വ്യ​വ​സ്ഥ​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ വേ​ജ് ബോ​ർ​ഡ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തൊ​ഴി​ൽ, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച സി​ദ്ദീ​ഖ് കാ​പ്പ​നെ നി​രു​പാ​ധി​കം വി​ട്ട​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ശം​സു​ദ്ദീ​ൻ മു​ബാ​റ​ക്ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​എം റി​യാ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി.​വി.​രാ​ജീ​വ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​സ​ന്ദീ​പ് അ​നു​ശോ​ച​ന പ്ര​മേ​യം വാ​യി​ച്ചു. കെ.​പി.​ഒ റ​ഹ് മ​ത്തു​ല്ല, ര​ഘു​പ്ര​സാ​ദ്, ടി.​പി.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.