വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വിച്ഛേ​ദി​ച്ചു: വീ​ട്ടു​കാ​ർ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ
Friday, February 26, 2021 12:14 AM IST
തേ​ഞ്ഞി​പ്പ​ലം: ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വിച്ഛേ​ദി​ച്ചു. ഒ​രു വാ​ർ​ഡി​ലെ അ​റു​പ​തോ​ളം വീ​ട്ടു​കാ​ർ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പെ​ട്ട ശാ​ന്തി​ന​ഗ​ർ നി​വാ​സി​ക​ളാ​ണ് വോ​ൾ​ട്ടേ​ജ് ക്ഷാ​മം മൂ​ലം ഒ​രാ​ഴ്ച​യാ​യി ക​ഷ്ട​പെ​ടു​ന്ന​ത്. ചേ​ളാ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​നു കീ​ഴി​ൽ ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നാ​യി​രു​ന്നു ഇ​തു​വ​രെ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന​ത്. ശാ​ന്തി​ന​ഗ​ർ റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ​ക​യ്യെ​ടു​ത്ത് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളും തു​ട​ർ ശ്ര​മ​ങ്ങ​ളും വ​ഴി​യാ​യി​രു​ന്നു ഈ ​ട്രാ​ൻ​സ്ഫോ​മ​ർ ഇ​വി​ടെ അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്ന് ന​ൽ​കി​യി​രു​ന്ന ക​ണ​ക്ഷ​ൻ മാ​റ്റി നേ​രി​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഈ ​നീ​ക്കം സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ശാ​ന്തി​ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃത്വ​ത്തി​ൽ കെഎ​സ്ഇ​ബി ചേ​ളാ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി.​എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ സ​മ​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഓ​ട​ക്കൽ, സെ​ക്ര​ട്ട​റി ടി.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.