സ്നേ​ഹ സം​ഗ​മം ന​ട​ത്തി
Monday, March 1, 2021 11:45 PM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി സ്നേ​ഹ സം​ഗ​മം ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പൊ​റ്റ​യി​ൽ ആ​യി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
307 രോ​ഗി​ക​ൾ​ക്കാ​ണ് ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ​രി​ച​ര​ണം ല​ഭ്യ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നാ​ട്ടി​ലെ​യും മ​റു​നാ​ട്ടി​ലെ​യും വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ കൈ​മാ​റ്റ​വും സ്നേ​ഹ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. കൂ​ടാം കൂ​ട്ടി​രി​ക്കാം, കു​ന്നോ​ളം സ്നേ​ഹം പ​ക​രാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​ന്ത​രി​ച്ച പു​ലി​യോ​ട​ൻ ആ​ദ​മാ​നി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വ​ക​യാ​യു​ള്ള ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും പാ​ലി​യേ​റ്റീ​വി​ന് കൈ​മാ​റി.
പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ല​ത്തീ​ഫ്, മ​റി​യ​ക്കു​ട്ടി, ഒ.​പി അ​ലി, കെ.​ടി ഷൗ​ക്ക​ത്ത്, സു​ഹ്റാ​ബി, ടി.​സ​ലീം, സ​ജി​നു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.