പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Monday, March 1, 2021 11:46 PM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സാം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ മാ​റി ക​ഴി​ഞ്ഞു.
കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ​ത്തി​ന്‍റെ വ​ലി​യ പ​ങ്ക് പ്ര​വാ​സി​ക​ൾ​ക്കാ​ണെ​ന്നും എ​ന്നാ​ൽ പ്ര​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ്, സി.​ടി. അ​ബ്ദു​ൾ​അ​സീ​സ്, ബ​ഷീ​ർ തെ​ക്കു​ന്പാ​ടി, എ.​പി. ഹ​സ​ൻ, ശ​ശി​കു​മാ​ർ നെ​ല്ലു​വാ​യി​ൽ, ന​ജീ​ബ് ചാ​ലി​യാ​ർ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
പ്ര​വാ​സി ക്ഷേ​മ നി​ധി​യി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, വ​ർ​ധി​പ്പി​ച്ച അം​ശാ​ദാ​യം പി​ൻ​വ​ലി​ക്കു​ക, ഗ​ൾ​ഫി​ലു​ള്ള​വ​ർ​ക്കും തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കും അം​ശാ​ദാ​യം 100 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തു​ക. തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പു വ​രു​ത്തു​ക, പ്ര​വാ​സി വോ​ട്ട​വ​കാ​ശം ന​ട​പ്പാ​ക്കു​ക, പ്ര​വാ​സി​ക​ൾ​ക്ക് ചെ​റു​കി​ട സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ക, ഗ​ൾ​ഫി​ൽ മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ക, പ​ഞ്ച​യാ​ത്ത് മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ക്കു​ക, മ​ഹാ​ത്മ ഗാ​ന്ധി പ്ര​വാ​സി സു​ര​ക്ഷാ യോ​ജ​ന പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​ക, പ്ര​വാ​സി സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. നി​ല​ന്പൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ഉ​പ​വാ​സ​സ​മ​ര​ത്തി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.