പു​ഴ​യി​ൽ പ​ത്തു​വ​യ​സു​കാ​രി മു​ങ്ങി​മ​രി​ച്ചു
Tuesday, March 2, 2021 10:06 PM IST
പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ പു​ഴ​യി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ​ക്ക് താ​ഴെ പ​ത്തു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. ക​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ പൂ​ക്കാ​ട​ത്ത് അ​ൻ​വ​ർ- സു​ഹ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഹം​ന (10) യാ​ണ് മ​രി​ച്ച​ത്. കു​ടും​ബ സ​മേ​തം പു​ഴ​യി​ലെ​ത്തി കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മി​നി​ട്ടു​ക​ൾ​ക്ക​കം കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് പു​ലാ​മ​ന്തോ​ളി​ലെ​യും തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മേ​ൽ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം വി​ട്ടു​ന​ൽ​കും. നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് സ​മീ​പ​കാ​ല​ത്തു ഇ​തേ സ്ഥ​ല​ത്ത് പൊ​ലി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ വേ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.