പോ​ക്സോ കോ​ട​തി​യി​ലേ​ക്കു സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Tuesday, March 2, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​രം​ഭി​ച്ച പോ​ക്സോ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബാ​ല​സൗ​ഹൃ​ദ സാ​മ​ഗ്രി​ക​ൾ ചൈ​ൽ​ഡ് ലൈ​നി​നു കൈ​മാ​റി.
കോ​ട​തി​യി​ൽ ബാ​ല​സൗ​ഹൃ​ദ ചു​മ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ അ​ൻ​വ​ർ ശാ​ന്ത​പു​ര​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​സ​ലീ​മി​നു ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പി.​പി സൈ​ത​ല​വി, ഹാ​രി​സ് ഇ​ന്ത്യ​ൻ ഷൈ​ജ​ൽ, ഓ​മ​ർ ശ​രീ​ഫ്, ചൈ​ൽ​ഡ് ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ കാ​ര​ക്കാ​ൻ, മു​ഹ്സി​ൻ പ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.