കേ​ൾ​വി ദി​ന​ത്തി​ൽ സൈ​ക്കി​ൾ മാ​ര​ത്ത​ണ്‍ റാ​ലി നടത്തി
Thursday, March 4, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ൾ​വി സം​ര​ക്ഷ​ണം പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ആ​ഹ്വാ​നം ചെ​യ്ത് കേ​ൾ​വി ദി​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ മാ​ര​ത്ത​ണ്‍ റാ​ലി ശ്ര​ദ്ധേ​യ​മാ​യി. എ​ല്ലാ​വ​ർ​ക്കും ശ്ര​വ​ണ പ​രി​ച​ര​ണം എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യും ബോ​ണ്‍ റൈ​ഡേ​ഴ്സ് സൈ​ക്കി​ൾ ക്ല​ബും സം​യു​ക്ത​മാ​യി സൈ​ക്കി​ൾ മി​നി മാ​ര​ത്ത​ണ്‍ റാ​ലി ന​ട​ത്തി​യ​ത്.
രാ​വി​ലെ ഏ​ഴി​നാ​രം​ഭി​ച്ച റാ​ലി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണാ​ർ​ക്കാ​ട് റോ​ഡ് പൊ​ന്ന്യാ​കു​ർ​ശി, മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് എ​ന്നി​വ​യി​ലൂ​ടെ ന​ഗ​രം ചു​റ്റി അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യി​ൽ സ​മാ​പി​ച്ചു. കേ​ൾ​വി​യു​ടെ പ്രാ​ധാ​ന്യം അ​റി​യി​ച്ച് 100 ബ​ലൂ​ണ്‍ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ത്തി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റ്്് സ​ർ​ജ​നു​മാ​യ ഡോ. ​പി.​കെ ഷ​റ​ഫു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​ലെ ജാ​ഗ്ര​ത കു​റ​വ് സ​മൂ​ഹ​ത്തി​ൽ ഏ​റി വ​രു​ന്ന​താ​യും ഇ​തു ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ലോ​ക​ത്തെ സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കേ​ൾ​വി​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഡോ. ​അ​നു​രാ​ധാ വ​ർ​മ, ഡോ.​ദേ​വീ​പ്ര​സ​ൻ, ബോ​ണ്‍ റൈ​ഡേ​സ് പ്ര​തി​നി​ധി നി​തീ​ഷ് കൃ​ഷ്ണ, കു​റ്റീ​രി മാ​നു​പ്പ എ​ന്നി​വ​ർ പ്രസംഗിച്ചു.
ഡോ.​കെ.​എ​ൻ ആ​രി​ഫ്, ഡോ. ​അ​പ​ർ​ണാ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.