വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, March 4, 2021 12:31 AM IST
അ​ങ്ങാ​ടി​പ്പു​റം: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ലെ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ ഒ​രു കൂ​ട്ടം അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ച​തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. മേ​ല​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വൈ​ദ്യു​തി തൂ​ണു​ക​ളി​ലെ കൊ​ടി​തോ​ര​ണ​ങ്ങ​ളും പ​ര​സ്യ​ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഷൗ​ക്ക​ത്ത​ലി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.
തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത് മാ​തൃ​ക പ​ര​മാ​യി ശി​ക്ഷി​ക്കു​ക, നി​ർ​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാണ് അ​ങ്ങാ​ടി​പ്പു​റം കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു സ​മീ​പം പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തിയത്്. ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി ജീ​വ​ന​ക്കാ​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. എ.​സേ​തു​മാ​ധ​വ​ൻ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു), വി.​പി.​സു​രേ​ഷ്കു​മാ​ർ ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി), കെ.​ടി.​വി​നോ​ദ് കു​മാ​ർ, കെ.​ഗി​രീ​ഷ്, ഇ.​സു​ബൈ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.