നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രാ​തി
Saturday, March 6, 2021 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ വാ​ഹ​നം ഔ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ സ്വ​കാ​ര്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​ജി​ല​ൻ​സി​നു പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ (മൂ​ർ​ക്ക​ൻ മാ​നു)​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ർ ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​തി​നും ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​തി​നും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
ഔ​ദ്യോ​ഗി​ക സ​മ​യം ക​ഴി​ഞ്ഞാ​ൽ ഓ​ഫീ​സ് ഗാ​രേ​ജി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തി​നു പ​ക​രം രാ​ത്രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സ്വ​കാ​ര്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.