പ്രി​യ​ദ​ർ​ശി​നി ഫു​ട്ബോ​ൾ മേ​ള
Saturday, March 6, 2021 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി പ്രി​യ​ദ​ർ​ശി​നി ആ​റാ​മ​ത് അ​ഖി​ല​കേ​ര​ള ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​യി. ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പ്ര​മീ​ള, എ.​കെ. ഹം​സ ഹാ​ജി, വി. ​ഷ​ബീ​റ​ലി എ​ന്നി​വ​രും കെ.​വി. അ​സീ​സ്, വി.​എ​സ്. സ​ജി, വി. ​ഉ​സ്മാ​ൻ, വി. ​മ​ജീ​ദ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ന്ന​പ്പ​ള്ളി ഉ​സ്മാ​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ജെ​ആ​ർ​എ​സ് അ​ന്പ​ല​പ്പ​ടി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ടു​ഡേ കിം​ഗ് വാ​ക്കോ​ട് വി​ജ​യി​ച്ചു. മോ​ർ​ണിം​ഗ് പ്ലെ​യേ​ഴ്സ് ഇ​രി​ങ്ങാ​ട്ടി​രി ഫാ​ൽ​ക്ക​ണ്‍ എ​ഫ്സി ക്യാ​ന്പി​ൻ​കു​ന്നി​നെ ഇ​ന്നു നേ​രി​ടും.

ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

നി​ല​ന്പൂ​ർ: തു​ട​ര​ണം ഇ​ട​തു​പ​ക്ഷം, സ​ഹ​ക​ര​ണ ന​ൻ​മ​ക്കാ​യി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജാ​ഥാ ക്യാ​പ്റ്റ​ൻ ടി.​കെ. ജ​യ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ പ​ദ്മ​ജ, മാ​നേ​ജ​ർ എം.​കെ. ശ്യാം​കു​മാ​ർ, കെ.​ജി. ശ്രീ​നി​വാ​സ്, ഷെ​രീ​ഷ് കു​മാ​ർ, കെ.​വി. പ്ര​സാ​ദ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പ്ര​സാ​ദ് കാ​വു​ങ്ങ​ൽ, ഷിം​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.