മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ
Saturday, March 6, 2021 12:43 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മ​ഹോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി വൈ​ദ്യ​ർ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. മ​ല​ബാ​ർ സ​മ​ര ശ​താ​ബ്ദി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റും റി​യാ​ലി​റ്റി ഷോ​യും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും വൈ​കീ​ട്ട് നാ​ലി​ന് മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ക്കും.
വൈ​കീ​ട്ട് ഏ​ഴി​ന് ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ വൈ​ദ്യ​ർ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ശ​ൽ പൈ​തൃ​കം മ​ല​ബാ​ർ സ​മ​ര ശ​താ​ബ്ദി പ്ര​ത്യേ​ക പ​തി​പ്പ്, ഡോ.​ഷം​ഷാ​ദ് ഹു​സൈ​ൻ ര​ചി​ച്ച മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ വാ​മൊ​ഴി പാ​ര​ന്പ​ര്യം എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ബ​ക്ക​ർ മാ​റ​ഞ്ചേ​രി, നി​വേ​ദി​ത ടീ​മി​ന്‍റെ മെ​ഹ​ഫി​ൽ അ​ര​ങ്ങേ​റും.
നാ​ളെ രാ​വി​ലെ 10ന് സെ​മി​നാ​ർ ന​ട​ക്കും. രാ​ജേ​ഷ് പു​തു​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി. അ​ബ്ദു റ​സാ​ഖ്, ഡോ. ​ശ്രീ​വി​ദ്യ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ര​ണ്ടി​ന് മാ​പ്പി​ള​പ്പാ​ട്ട് ക​വി​യ​ര​ങ്ങ്, വൈ​കീ​ട്ട് ഏ​ഴി​ന് വൈ​ദ്യ​ർ രാ​വ് റി​യാ​ലി​റ്റി ഷോ​യും ന​ട​ക്കും.