ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Friday, April 9, 2021 1:18 AM IST
മ​ഞ്ചേ​രി: പോ​ലീ​സി​ന് വി​വ​രം ചോ​ർ​ത്തി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ണ​ൽ മാ​ഫി​യ സം​ഘാം​ഗ​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തൃ​പ്ര​ങ്ങോ​ട് ആ​ന​പ്പ​ടി ക​ള​ത്തി​പ്പ​റ​ന്പി​ൽ ഹം​സ​യു​ടെ (31) ജാ​മ്യാ​പേ​ക്ഷ​യാ​ണ് മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​പി.ജോ​ണ്‍ ത​ള്ളി​യ​ത്.
2020 മേ​യ് 26ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​പ്ര​ങ്ങോ​ട് എ​ര​സം വീ​ട്ടി​ൽ ഹ​സൈ​നാ​ർ (40) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ൾ വാ​ൾ​കൊ​ണ്ട് വെ​ട്ടി​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.