നി​ർ​ധ​ന യു​വ​തി​ക​ൾ​ക്കു വി​വാ​ഹ​വ​സ്ത്രം; ഡ്ര​സ് ബാ​ങ്ക് വാ​ർ​ഷി​കം ഇ​ന്ന്
Saturday, April 10, 2021 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ലെ യു​വ​തി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി വി​വാ​ഹ വ​സ്ത്രം ഒ​രു​ക്കി ന​ൽ​കു​ന്ന നാ​സ​ർ തൂ​ത​യു​ടെ ഡ്ര​സ് ബാ​ങ്ക് വാ​ർ​ഷി​ക​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു തൂ​ത ഹൈ​സ്കൂ​ൾ​പ്പ​ടി​യി​ൽ സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ സൂ​ര്യ നി​ർ​വ​ഹി​ക്കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഡ്ര​സ് ബാ​ങ്ക് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​ന​കം നൂ​റോ​ളം നി​ർ​ധ​ന യു​വ​തി​ക​ൾ​ക്ക് വി​വാ​ഹ വ​സ്ത്രം ന​ൽ​കാ​നാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡ്ര​സ്് ബാ​ങ്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. നാ​സ​ർ മാ​നു ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ, ഫി​ലിം പ്രൊ​ഡ്യൂ​സ​ർ നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ച്ച് ഹ​മീ​ദ്, ആ​ന​മ​ങ്ങാ​ട് എ​ൽ​സി അം​ഗം സി.​എ​ച്ച് നാ​സ​ർ, ടി.​കെ.​സ​ദ​ക്ക, എം.​കെ സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ.റാ​ഷി​ദ് സ്വാ​ഗ​ത​വും നാ​സ​ർ തൂ​ത ന​ന്ദി​യും പ​റ​യും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നാ​സ​ർ തൂ​ത, കെ.​സി.ക​ഞ്ഞു​ട്ടി​ക്ക, മ​ണി ഡെ​ൽ​റ്റ, ശ്രീ​ധ​ര​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.