ആ​റാം​മാ​സ​ത്തി​ൽ പി​റ​ന്ന ഇ​ര​ട്ട​ക​ളു​ടെ ജന്മദി​നാ​ഘോ​ഷം മൗ​ലാ​ന​യി​ൽ
Sunday, April 11, 2021 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​റാം​മാ​സ​ത്തി​ൽ പി​റ​ന്ന​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ഒ​ന്നാം​ജന്മദി​നം മൗ​ലാ​ന നി​യോ​ബ്ല​സി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.700 ഗ്രാം, 840 ​ഗ്രാം തൂ​ക്കം മാ​ത്ര​മു​ള്ള കു​ട്ടി​ക​ളെ 24 ആ​ഴ്ച മാ​ത്രം വ​ള​ർ​ച്ച​യു​ള്ള​പ്പോ​ൾ പ്ര​സ​വി​ക്കേ​ണ്ടി വ​ന്ന ഒ​റ്റ​പ്പാ​ലം​സ്വ​ദേ​ശി സാ​ജി​ത​യും ഭ​ർ​ത്താ​വ് ഷ​ഫീ​ഖും ത​ന്‍റെ കു​ട്ടി​ക​ളു​ടെ ഒ​ന്നാം ജന്മദി​ന​മാ​ണ് മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത​ശി​ശു​പ​രി​പാ​ല​ന വി​ഭാ​ഗ​മാ​യ മൗ​ലാ​ന നി​യോ​ബ്ല​സി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മൊ​പ്പം ആ​ഘോ​ഷി​ച്ച​ത്.
വ​ള​ർ​ച്ച​ക്കു​റ​വും തൂ​ക്ക​ക്കു​റ​വും കാ​ര​ണം ഡോ.​ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​ർ​ന്ന ര​ണ്ടു കു​ട്ടി​ക​ളും ഇ​പ്പോ​ൾ ഏ​ഴു​കി​ലോ​ഗ്രാം തൂ​ക്ക​ത്തോ​ടെ പൂ​ർ​ണ ആ​രോ​ഗ്യ​വാ​രാ​യി​രി​ക്കു​ന്നു.​

ച​ട​ങ്ങി​ൽ ഷ​ഫീ​ഖും സാ​ജി​ത​യും ത​ങ്ങ​ളുടെ ക​ട​പ്പാ​ടും ന​ന്ദി​യും മൗ​ലാ​ന മാ​നേ​ജ്മെ​ന്‍റി​നും നി​യോ​ബ്ല​സ് ടീ​മി​നും അ​റി​യി​ച്ചു.​മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​സീ​തി, അ​സി.​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാം​ദാ​സ്, ബി​സി​ന​സ് ഡ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ സു​മേ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​നും നേ​തൃ​ത്വം ന​ൽ​കി.