കൂ​ട്ടു​കാ​ര​ന്‍റെ ഓ​ർ​മ​ക്കാ​യി ഫു​ട്ബോ​ൾ മേ​ള
Wednesday, April 14, 2021 12:11 AM IST
കാ​ളി​കാ​വ്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ കൂ​ട്ടു​കാ​ര​ന്‍റെ ഓ​ർ​മ​ക്കാ​യി അ​ഞ്ച​ച്ച​വി​ടി മൂ​ച്ചി​ക്ക​ൽ വി​ക്ട​റി ആ​ർ​ട്സ് ആ​ൻ​ഡ്് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫൈ​വ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു സ​മാ​പ​നം. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യി​ലും ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ​യാ​യി​രു​ന്നു മ​ത്സ​രം. നാ​ടി​ന്‍റെ സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീവ​മാ​യി ഇ​ട​പെ​ടു​ന്ന വി​ക്ട​റി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ക എ​ന്ന​തു കൂ​ടി​യാ​ണ് ഫു​ട്ബോ​ൾ മേ​ള കൊ​ണ്ടു​ദേ​ശി​ക്കു​ന്ന​ത്. മോ​യി​ക്ക​ൽ മോ​ട്ടോ​ഴ്സ് വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​യും ദോ​സ്ത് കാ​റ്റ​റിം​ഗ് സ​ർ​വീ​സ് റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി പി.​വി.ക​ണ്‍​സ്ട്ര​ക്ഷ​ൻ​സും ന​ൽ​കി.
വി​ജ​യി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.ഗോ​പി സ​മ്മാ​ന വി​ത​ര​ണം ചെ​യ്തു. വി​ക്ട​റി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ മോ​യി​ക്ക​ൽ ബാ​പ്പു​ട്ടി, ക​ണ്‍​വീ​ന​ർ പി.​കെ.ശു​ക്കൂ​ർ, മാ​വു​ങ്ങ​ൽ അ​ൻ​വ​ർ, പി.ശ​ബീ​ബ്, കെ.അ​മീ​ർ, സി.​എ​ച്ച് ഉ​മ്മ​ർ, പി.​വി.നി​സാം, സി.​കെ.കു​ഞ്ഞാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.