പ​രി​ച​മു​ട്ടു​ക​ളി ആ​ചാ​ര്യ​ൻ കാ​ക്ക​ശേ​രി അ​പ്പു​ക്കു​ട്ട​ൻ ആ​ശാ​ൻ നി​ര്യാ​ത​നാ​യി
Thursday, April 15, 2021 10:03 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​ച​മു​ട്ടു​ക​ളി ആ​ചാ​ര്യ​ൻ ആ​ന​മ​ങ്ങാ​ട് കാ​ക്ക​ശേ​രി അ​പ്പു​ക്കു​ട്ട​ൻ ആ​ശാ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ആ​ന​മ​ങ്ങാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ. ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി പു​ര​സ്കാ​രം, നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ആ​ദ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ച​മു​ട്ടു​ക​ളി മ​ത്സ​ര​ത്തി​ൽ വി​ധി​ക​ർ​ത്താ​വാ​യി​ട്ടു​ണ്ട്. വ​ള്ളു​വ​നാ​ട്ടി​ൽ പ​രി​ച​മു​ട്ടു​ക​ളി എ​ന്ന ഐ​വ​ർ​ക​ളി​യെ പ്ര​ചാ​ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു.

അ​പ്പു​ക്കു​ട്ട​ൻ ആ​ശാ​ൻ ക​ളി​യും ത​ട​വും അ​ട​വും പ​ഠി​പ്പി​ച്ച ശി​ഷ്യ​ൻ​മാ​ർ നി​ര​വ​ധി​യാ​ണ്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ പ​രി​ച​മു​ട്ടു​ക​ളി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​ച​മു​ട്ടു​ക​ളി​യി​ലൂ​ടെ ആ​ന​മ​ങ്ങാ​ടി​നു പേ​രും പ്ര​ശ​സ്തി​യും ന​ൽ​കി​യ ര​ണ്ടു വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് അ​പ്പു​കു​ട്ട​ൻ ആ​ശാ​ൻ, ഉ​ണ്ണി പി​ണ്ട​ൻ ആ​ശാ​ൻ എ​ന്നി​വ​ർ. ഇ​വ​രി​ൽ ഉ​ണ്ണി​പ്പി​ണ്ട​നാ​ശാ​ൻ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ അ​പ്പു​ക്കു​ട്ട​ൻ ആ​ശാ​നും വി​ട​വാ​ങ്ങി. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: പ​ത്മി​നി, നാ​രാ​യ​ണ​ൻ, പ്ര​കാ​ശ​ൻ, സു​രേ​ഷ്, പ്രി​യ, പ്ര​വീ​ണ്‍.മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (മു​ണ്ടേ​ക്കോ​ട്ടു​കു​റു​ശി), ധ​ന്യ, ഷൈ​നി, അ​ര​വി​ന്ദ​ൻ (പാ​താ​യ്ക്ക​ര).