നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Friday, April 16, 2021 12:55 AM IST
നി​ല​ന്പൂ​ർ: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നു മൗ​നാ​നു​വാ​ദം ന​ൽ​കി​യ സ്ഥ​ലം ഉ​ട​മ​യി​ൽ നി​ന്നു ഭൂ​മി​യു​ടെ നി​കു​തി അ​ട​ക്കു​ന്ന സ​മ​യ​ത്ത് പി​ഴ ഈ​ടാ​ക്കും.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​പ്പെ​ട്ടു മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്. നി​ല​ന്പൂ​രി​ലെ ഒ​രു പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ സ്ഥ​ല​മാ​ണി​ത്. ഹോ​ട്ട​ൽ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ക​യാ​ണ. ച​തു​പ്പു നി​ല​മാ​യ ഈ ​സ്ഥ​ലം നി​ക​ത്താ​ൻ ആ​ർ​ഡി​ഒ​ക്ക് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന സ്ഥ​ലം ഉ​ട​മ മാ​ലി​ന്യം ത​ട്ടി സാ​വ​കാ​ശം സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം നി​ക​ത്തി​ക്ക​ഴി​ഞ്ഞു.
ഇ​ന്നു ചേ​രു​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ന്നു മു​ത​ൽ പ്ര​ദേ​ശ​ത്തു രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തും. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ചെ​ല​വാ​യ തു​ക ഭൂ​മി​യു​ടെ നി​കു​തി അ​ട​ക്കു​ന്ന സ​മ​യ​ത്ത് സ്ഥ​ലം ഉ​ട​മ​യി​ൽ നി​ന്നു ഈ​ടാ​ക്കും.
നി​ല​വി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ൾ ചെ​റി​യ തു​ക ഈ​ടാ​ക്കി വീ​ടു​ക​ളി​ൽ നി​ന്നു പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു​ണ്ട്. ഇ​നി മു​ത​ൽ ഈ ​രീ​തി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു തു​ക ഈ​ടാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. അ​തി​നു ശേ​ഷം ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​രം തി​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​റ്റി അ​യ​യ്ക്കും.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. ഡി​ന്‍റോ, സി. ​ര​തീ​ഷ് എ​ന്നി​വ​രും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ നേ​ത്യ​ത്വം ന​ൽ​കി.