പു​ല്ല​ങ്കോ​ട് കോ​ഴി​ക്കോ​ടം​മു​ണ്ടതോ​ട് ഇ​നി ത​ട​സമില്ലാ​തെ ഒ​ഴു​കും
Saturday, April 17, 2021 12:19 AM IST
കാ​ളി​കാ​വ് : 'ഇ​നി ഞാ​നൊ​ഴു​ക​ട്ടേ ' പ​ദ്ധ​തി പ്ര​കാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ചേ​ർ​ന്ന്‌ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​ങ്കോ​ട് കോ​ഴി​ക്കോ​ടം​മു​ണ്ട തോ​ട് ശു​ചീ​ക​രി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​പ്പു​ച​വ​റു​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ ജ​ല​സ്രോ​ദ​സു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​രി​ത​കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​നി ഞാ​നൊ​ഴു​ക​ട്ടേ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച​ത്.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. സ്രാ​മ്പി​ക്ക​ല്ലി​ലെ എ​സ്എ​ഫ്സി ​ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും കൂ​ടി അ​ണി​നി​ര​ന്ന​തോ​ടെ തോ​ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക്ക് ആ​ഘോ​ഷ​പൂ​ർ​വ്വം തു​ട​ക്കം കു​റി​ച്ചു.

മാ​ലി​ന്യ​വും കാ​ടും നി​റ​ഞ്ഞ തോ​ടി​ലൂ​ടെ ശ​ക്ത​മാ​യ ഒ​രു മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ം. ഇ​ത് പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റാ​നും നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​നും കാ​ര​ണ​മാ​കാ​റു​ണ്ട്. പ്ലാ​സ്റ്റീ​ക് മാ​ലി​ന്യം ഉ​ൾ​പ്പ​ടെ ഒ​ഴു​കി എ​ത്തി ജ​ല​സ്രോ​ദസു​ക​ളും പു​ഴ​ക​ളും മ​ലി​ന​മാ​കു​ന്ന​തും പ​തി​വാ​ണ്.

ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​നാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടേ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. തോ​ടി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​യ്ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കു​ക​യും ചെ​യ്യും. പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​നെ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​രാ​ഘ​വ​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

മ​ഴ എ​ത്തും മു​മ്പ് കൂ​ടു​ത​ൽ ജ​ല​സ്രോ​ദ​സു​ക​ൾ ശു​ചീ​ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.