കേ​ര​ള ചി​ക്ക​ൻ സ്റ്റാ​ളി​നു മു​മ്പി​ൽ യുഡിഎ​ഫ് സ​മ​രം ന​ട​ത്തി
Saturday, April 17, 2021 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി വി​ല അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ യുഡിഎ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കേ​ര​ള ചി​ക്ക​ൻ സ്റ്റാ​ളി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഉ​ത്സ​വ വേ​ള​യും നോ​മ്പു​കാ​ല​വും ഒ​ന്നി​ച്ചു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡ് ബാ​ധ തീ​ർ​ത്ത ദു​രി​ത​ത്തി​ലും കോ​ഴി ഇ​റ​ച്ചി ഉ​ൾ​പ്പെ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർധിപ്പി​ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ന​ട​പ​ടി​ക​ളി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.
കേ​ര​ള ചി​ക്ക​ൻ സ്റ്റാ​ളു​ക​ൾ മ​റ​യാ​ക്കി അ​ഴി​മ​തി​യും ക​രി​ഞ്ച​ന്ത​യും ന​ട​ക്കു​ന്ന​താ​യി സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.​കോ​ഴി വി​ല കു​റ​യ്ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഹു​സൈ​ന നാ​സ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ താ​മ​ര​ത്ത് സ​ലീം ,പ​ച്ചീ​രി ഫാ​റൂ​ഖ്, നി​ഷ സു​ബൈ​ർ, ജി​തേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി കൊ​ള​ക്കാ​ട​ൻ അ​സീ​സ്, പി.​ബ​ഷീ​ർ, ഉ​നൈ​സ് ക​ക്കൂ​ത്ത്, റ​ഫീ​ഖ് പ​ച്ചീ​രി, ഹ​നീ​ഫ പൂ​വ​ത്തും പ​റ​മ്പി​ൽ, മൂ​സ കു​റ്റീ​രി, ഫെ​ബി​ൻ പ​ച്ചീ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.