ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Saturday, April 17, 2021 10:10 PM IST
മ​ഞ്ചേ​രി : ബ​സി​ൽ നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ട​യ​റി​ന​ടി​യി​ൽ​പ്പെ​ട്ട് വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ത്തി​പ്പ​റ്റ പ​രേ​ത​നാ​യ പാ​റ​ങ്ങോ​ട്ടു​പ​റ​ന്പി​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ വേ​ലാ​യു​ധ​ൻ (71) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​വ​ളാ​ഞ്ചേ​രി അ​ത്തി​പ്പ​റ്റ​യി​ലാ​ണ് അ​പ​ക​ടം. വ​ളാ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി​യ അ​യ്യ​പ്പ​ൻ അ​ത്തി​പ്പ​റ്റ​യി​ൽ എ​ത്തി​യ​പ്പോ​ൾ മു​ൻ​വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പെ ക്ലീ​ന​ർ ബെ​ല്ല​ടി​ച്ച​തോ​ടെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു.

കാ​ലി​ട​റി​യ അ​യ്യ​പ്പ​ൻ ബ​സി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യും പി​ൻ​ച​ക്രം ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ മ​രി​ച്ചു. വ​ളാ​ഞ്ചേ​രി എ​സ്ഐ എം.​കെ മു​ര​ളീ​കൃ​ഷ്ണ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം ഇ​ന്ന​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​ങ്ങു​വാ​ങ്ങി ചെ​ർ​പ്പു​ള​ശേ​രി പു​ണ്യ​തീ​ര​ത്ത് സം​സ്ക​രി​ച്ചു. ഭാ​ര്യ : രാ​ധ. മ​ക്ക​ൾ : ജി​നേ​ഷ്, ജി​ഷ, നി​ഷ, ദീ​പ. മ​രു​മ​ക്ക​ൾ : കു​മാ​ര​ൻ, ബാ​ബു, ഷി​ജു. സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.