പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണം ദു​രി​ത​മാ​കു​ന്നു
Sunday, April 18, 2021 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് നി​യന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ വെ​ട്ടി കു​റ​ക്കു​ന്ന​ത് മ​റ്റു രോ​ഗി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്നു.
മ​തി​യാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ല​ഭി​ക്കേ​ണ്ട ഗ​ർ​ഭി​ണി​ക​ളെ താ​ൽ​ക്കാ​ലി​ക വാ​ർ​ഡി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു നി​ല​ക​ളു​ള്ള മാ​തൃ​ശി​ശു ആ​ശു​പ​ത്രി ബ്ലോ​ക്കി​ലാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു വേ​ണ്ട മി​ക​ച്ച രൂ​പ​ത്തി​ലു​ള്ള തി​യ​റ്റ​ർ സൗ​ക​ര്യം. എ​ന്നാ​ൽ, പ​ഴ​യ കാ​ൻ​സ​ർ വാ​ർ​ഡും പ​ഴ​യ ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡു​മാ​ണ് മാ​സ​ങ്ങ​ളാ​യി പ്ര​സ​വ വാ​ർ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ തി​യ​റ്റ​ർ സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. 250 മു​ത​ൽ 300 വ​രെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​മാ​സ പ്ര​സ​വം. മാ​തൃ​ശി​ശു ബ്ലോ​ക്കി​ൽ ഒ​രു നി​ല പൂ​ർ​ണ​മാ​യി ഗ​ർ​ഭി​ണി​ക​ൾ​ക്ക് വേ​ണ്ടി മാ​റ്റി​യി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തേ ബ്ലോ​ക്കി​ന്‍റെ മു​ക​ളി​ൽ എ​ൻ​എ​ച്ച്എം ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​ണി​യു​ന്ന മൂ​ന്നാം നി​ല അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡി​ലെ തി​ര​ക്ക് കു​റ​ക്കാ​നാ​കും. പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ തി​യ​റ്റ​റി​ൽ നാ​മ​മാ​ത്ര രോ​ഗി​ക​ളേ കി​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ളൂ. ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ണ്ടെ​ങ്കി​ലും നേ​ര​ത്തെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. രോ​ഗി​ക​ളെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ കി​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത് കീ​മോതെ​റ​ാപ്പി​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നും ഒപി ബ്ലോ​ക്കി​നു​മാ​യി പു​തി​യ നാ​ലു നി​ല കെ​ട്ടി​ടം കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​ട് മേ​ഞ്ഞ പ​ഴ​യ പു​രു​ഷ വാ​ർ​ഡും സ​മീ​പ​ത്തെ കെഎ​ച്ച്എ​സ്ആ​ർ​ഡ​ബ്ല്യു കെ​ട്ടി​ട​വും പൊ​ളി​ച്ചാ​ണ് നാ​ലു നി​ല പ​ണി​യു​ക.