കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് അ​സോസിയേഷൻ
Sunday, April 18, 2021 11:12 PM IST
മ​ല​പ്പു​റം: സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​നു​ള്ള ഇ​ൻ​സ​ന്‍റീ​വ് കു​ടി​ശി​ക തീ​ർ​ത്ത് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്സ് ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2020 ഒ​ക്ടോ​ബ​ർ മു​ത​ലു​ള്ള സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ, 2020 മേയി​ൽ കോ​വി​ഡ് കാ​ല ആ​നു​കൂ​ല്യ​മാ​യി ബി​പി​എ​ൽ, അ​ന്ത്യോ​ദ​യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി​യ​തി​നു​ള്ള ഇ​ൻ​സ​ന്‍റീ​വാ​ണ് മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​ത്. വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ​ക്ക് ആ​ളൊ​ന്നി​നു 40 രൂ​പ​യാ​ണ് ഇ​ൻ​സ​ന്‍റീവാ​യി ല​ഭി​ക്കു​ക. ബി​പി​എ​ൽ അ​ന്ത്യോ​ദ​യ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നും ഇ​തേ നി​ര​ക്കി​ൽ ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കു​മെ​ന്നു വി​ത​ര​ണ സ​മ​യ​ത്ത് പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി, ലോ​ക്ക് ഡൗ​ണ്‍ എ​ന്നീ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ച്ചാ​ണ് ഈ ​വി​ഭാ​ഗം 25 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് വി​വി​ധ​യി​നം ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും 14.80​ ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ് ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ത്തെ ര​ണ്ടു മാ​സ പെ​ൻ​ഷ​ൻ ഒ​രു​മി​ച്ച് ഇ​പ്പോ​ൾ വി​ത​ര​ണം ന​ട​ന്നു വ​രു​ന്നു. പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ഥ​മാ​യി ര​ണ്ടു സ്ലി​പു​ക​ളാ​യി​ട്ടാ​ണ് ഇ​വ വി​ത​ര​ണ​ത്തി​ന് എ​ത്തി​യി​ട്ടു​ള്ള​ത്. വി​ത​ര​ണ ഭാ​രം ഇ​ര​ട്ടി​ക്കു​ന്ന​തോ​ടൊപ്പം ര​ണ്ടു ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന എ​ല്ലാ ക്ല​റി​ക്ക​ൽ ജോ​ലി​ക​ളും ഇ​തി​നും ചെ​യ്യേ​ണ്ട​തു​ണ്ട്. എ​ന്നി​ട്ടും ഒ​രു ഗ​ഡു ഇ​ൻ​സ​ന്‍റീവ് ന​ൽ​കൂ​വെ​ന്ന തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ടി. ​സെ​യ്തു​ട്ടി, എം.​കെ.അ​ല​വി​ക്കു​ട്ടി, നാ​സ​ർ ക​ക്കോ​ട​ൻ, ജി​നേ​ഷ് കൊ​ട​ക്കാ​ട​ൻ, കെ. ​അ​ഷ്റ​ഫ്, പ്ര​കാ​ശ് കാ​വ​നൂ​ർ, എം. ​സു​രേ​ഷ് ബാ​ബു, വി.​ജെ.ലു​ക്കോ​സ്, കു​ഞ്ഞാ​ലി മ​ന്പാ​ട്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ലി ചേ​ന്ദ​മം​ഗ​ലൂ​ർ, യു.വി​ജ​യ​പ്ര​കാ​ശ്, ര​വി പു​റ​വ​ങ്ക​ര, ഒ.തി​ല​ക​ൻ, എ. ​ഷ​ർ​മി​ള ക​ണ്ണൂ​ർ, ഷൗ​ക്ക​ത്ത് അ​ത്തോ​ളി, മു​ജീ​ബ് പൂ​വാ​ട്ടു​പ​റ​ന്പ്, വി.മാ​ല​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.