കോ​വി​ഡി​നെ​തി​രേ ചി​ത്ര​ക​ല​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം
Tuesday, April 20, 2021 12:16 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ രം​ഗ​ത്ത്. അ​ക​ന്പാ​ടം കെഎ​സ്ഇ​ബി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി മ​ഹേ​ഷ് ചി​ത്ര​വ​ർ​ണ​മാ​ണ് വേ​റി​ട്ട രീ​തി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​ത്. കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ സ്കേ​പ്സ് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ക​ലാ ക്യാ​ന്പി​ലാ​ണ് മ​ഹേ​ഷ് ത​ന്‍റെ ര​ച​ന​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്.
നി​ശ​ബ്ദ നീ​രാ​ളി​യാ​യി അ​വ​ൻ അ​തി​ശ​ക്ത​മാ​യ് മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ നി​ശ​ബ്ദ ലോ​ക​ത്തേ​ക്ക് ന​മ്മ​ൾ എ​ത്താ​തി​രി​ക്ക​ട്ടെ എ​ന്ന ആ​ശ​യ​ത്തെ​യാ​ണ് മ​ഹേ​ഷ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. ജീ​വ​നു വേ​ണ്ടി എ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ച് സ്വ​യം ക​രു​ത​ലോ​ടെ ഈ ​മ​ഹാ​മാ​രി​യെ തു​ര​ത്താ​മെ​ന്ന സ​ന്ദേ​ശ​വും ചി​ത്ര​ര​ച​ന​യി​ലു​ണ്ട്. മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കാം, കൂ​ട്ടം കൂ​ടി നി​ൽ​ക്കാ​തെ അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം പു​റ​ത്തി​റ​ങ്ങാം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ണ്ടാ​ണ് ചി​ത്ര​ര​ച​ന.
സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ൽ നി​ന്നു​കൊ​ണ്ട് മ​ഹാ​മാ​രി കാ​ല​ത്തും പ്ര​ള​യ​കാ​ല​ത്തും നി​പ്പ​യു​ടെ സ​മ​യ​ത്തു​മെ​ല്ലാം നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മ​ഹേ​ഷ് ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നി​രു​ന്നു.