ഹ്ര​സ്വ​കാ​ല കോ​ഴ്സ്
Tuesday, April 20, 2021 12:18 AM IST
മ​ല​പ്പു​റം: സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​റ​ൻ​മു​ള വാ​സ്തു​വി​ദ്യ ഗു​രു​കു​ല​ത്തി​ൽ വാ​സ്തു ശാ​സ്ത്ര​ത്തി​ൽ നാ​ലു മാ​സ​ത്തെ ഹ്ര​സ്വ​കാ​ല കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. യോ​ഗ്യ​ത: ഐ​ടി ഐ ​സി​വി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ, കെ​ജി​സി​ഇ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഐ​ടി ഐ ​ആ​ർ​ക്കി​ടെ​ക്ച്വ​റ​ൽ അ​സി​സ്റ്റ​ന്‍റ്ഷി​പ്പ് അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച്വ​ർ, പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ സി​വി​ൽ ആ​ൻ​ഡ്് ക​ണ്‍​സ്ട്ര​ക്ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്. കോ​ഴ്സ് ഫീ​സ്: 25000+ ജി​എ​സ്ടി. ആ​കെ സീ​റ്റ്: 30. നി​ശ്ചി​ത യോ​ഗ്യ​ത​യും താ​ൽ​പ​ര്യ​വു​മു​ള്ള​വ​ർ​ക്ക് 200 രൂ​പ​യു​ടെ മ​ണി​ഓ​ർ​ഡ​റോ, പോ​സ്റ്റ​ൽ ഓ​ർ​ഡ​റോ മു​ഖേ​ന​യും നേ​രി​ട്ടും അ​പേ​ക്ഷ ഫോ​റം ഓ​ഫീ​സി​ൽ നി​ന്ന് കൈ​പ്പ​റ്റാം.
2021 മേയ് 31 ന​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, വാ​സ്തു​വി​ദ്യ ഗു​രു​കു​ലം, ആ​റ​ൻ​മു​ള, പ​ത്ത​നം​തി​ട്ട, പി​ൻ: 689533. ഫോ​ണ്‍: 0468 2319740, 9847053294, 9947739442.